Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യ സമരത്തിൽ...

സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്​ വലിയ പങ്ക്​​ -വൃന്ദ കാരാട്ട്

text_fields
bookmark_border
കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്​ വലിയ പങ്കാണുള്ളതെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സമരത്തിന്‍റെ ഭാഗമായി രൂപം കൊണ്ട വ്യത്യസ്ത ധാരകളു​ടെയെല്ലാം ഒന്നിച്ചുള്ള പ്രവർത്തനമാണ്​​ സ്വാത​ന്ത്ര്യത്തിലേക്ക്​ നയിച്ചത്​. മുഖ്യധാരയു​ടെ ഭാഗമായി പ്രവർത്തിച്ച മഹാത്​മാഗാന്ധിയുടെ നേതൃത്വമാണ്​ പ്രധാന പങ്ക്​ വഹിച്ചതെങ്കിലും എ.കെ. ഗോപാലൻ, ഇ.എം.എസ്​, പി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ​ കമ്യൂണിസ്​റ്റുകാർ വഹിച്ച പങ്ക്​ വിസ്മരിക്കാനാവില്ല. തൊഴിലാളികളെയും കൃഷിക്കാരെയും സ്ത്രീകളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച്​ സമരത്തിൽ പ​​ങ്കെടുപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക്​ സ്വാതന്ത്ര്യത്തിന്‍റെ 75 ാം വർഷത്തിൽ ഏറെ പ്രസക്​തമാണെന്നും വൃന്ദ പറഞ്ഞു. ഡി.വൈ.എഫ്​.​ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം സ്ട്രീറ്റ്' സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​വർ. പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിൽ ഗാന്ധിജിയുടെ പേരിനൊപ്പം സവര്‍ക്കറെ പരാമര്‍ശിച്ചത്​ വലിയ ദേശീയദുരന്തവും നാണുക്കേടുമായി. ദേശീയപതാക ഇന്ത്യയുടെ​ ദേശീയതക്ക്​ ചേരുന്നതല്ലെന്ന്​ പറഞ്ഞവർ രാജ്യത്തി​ന്​ വേണ്ടി ജീവൻ അർപ്പിച്ചവരുടെ പിൻമുറക്കാരെ രാജ്യസ്​നേഹവും ദേശീയതയും പഠിപ്പിക്കാൻ വരേണ്ട. ആർ.എസ്​.എസിന്‍റെ ലക്ഷ്യം രാജ്യത്തെ വിഭജിച്ച്​ ഇന്ത്യയെ ഹിന്ദു രാഷ്​​ട്രമാക്കലായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സന്ധി ചെയ്യാത്ത ഒരു നേതാവിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ആർ.എസ്​.എസിനെ​ വെല്ലുവിളിക്കുന്നതായും വൃന്ദ പറഞ്ഞു. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡന്‍റ്​ അനീഷ്​ എം. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ വി. വസീഫ്​, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, മേയർ എം. അനിൽകുമാർ, എസ്​. സതീഷ്​, മീനു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പടം ER folder
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story