Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:48 AM IST Updated On
date_range 17 Aug 2022 12:48 AM ISTലോക വ്യാപകമായി ദുരന്ത സാധ്യതകൾ വളരുന്നു -ഡോ. മുരളി തുമ്മാരുകുടി
text_fieldsbookmark_border
പെരുമ്പാവൂർ: ദുരന്തസാധ്യതകൾ ലോകവ്യപകമായി വളരുകയാണെന്നും ഇത് അപകടകരമാണെന്നും ഐക്യരാഷ്ട്ര സഭ പ്രതിനിധി ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. 'ദുരന്ത നിവാരണ മേഖലയിൽ എൻ.ജി.ഒയുടെ പങ്ക്' തലക്കെട്ടിൽ ഐഡിയൽ റിലീഫ് വിങ്ങുമായി (ഐ.ആർ.ഡബ്ല്യു) നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജി20 ഗ്ലോബൽ ഇനിഷ്യേറ്റിവ് ഓൺ ലാൻഡ് റീസ്റ്റോറേഷൻ അറ്റ് യു.എൻ കൺവെൻഷൻ ടു കോംബാറ്റ് ഡിസർട്ടിഫിക്കേഷൻ ഡയറക്ടറായ ഡോ. തുമ്മാരുകുടി. സാമ്പത്തികമായി പിന്നാക്ക നിലയിൽ ഉള്ളവർ അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന സാഹചര്യമുണ്ട്. അപകടസാധ്യതയേറിയ പ്രദേശങ്ങളിൽ ജനങ്ങൾ തിങ്ങിത്താമസിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉണർന്നാലേ ഇതിന് ശാശ്വത പരിഹാരം കാണാനാകൂ. 30 വർഷമായി ദുരന്തനിവാരണ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐ.ആർ.ഡബ്ല്യു ജലസുരക്ഷാ ബോധവത്കരണ രംഗത്ത് പ്രത്യേക ഊന്നൽ നൽകണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. പെരുമ്പാവൂർ സഫാ റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ കൺവീനർ ബശീർ ശർഖി അധ്യക്ഷത വഹിച്ചു. അസി. കൺവീനർ വി.ഐ. ഷമീർ, ഡിസാസ്റ്റർ മാനേജ്മെന്റ് കൺവീനർ എം.എ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി. പി.ആർ. സെക്രട്ടറി കെ.എസ്. ഷാജി സ്വാഗതവും ജനറൽ സെക്രട്ടറി ആസിഫ് അലി നന്ദിയും പറഞ്ഞു. Caption -ekg irw യു.എൻ പ്രതിനിധി ഡോ. മുരളി തുമ്മാരുകുടിക്ക് ഐ.ആർ.ഡബ്ല്യു പി.ആർ കിറ്റ് ജനറൽ കൺവീനർ ബശീർ ശർഖി, മാനേജ്മെന്റ് കൺവീനർ എം.എ.അബ്ദുൽ കരീം എന്നിവർ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story