Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷം
cancel
കോതമംഗലം: മിനി സിവിൽ സ്റ്റേഷനിൽ ആന്‍റണി ജോൺ എം.എൽ.എ പതാക ഉയർത്തി. തഹസിൽദാർ ജെസി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയിൽ വിളംബര ഘോഷയാത്ര ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗൻവാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ദേശീയപതാക ഉയർത്തി. വർക്കർ കെ.പി. നിസാമോൾ, ഹെൽപർ ഹലീമ നാസർ, അംഗൻവാടി വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ കെ.എ. മുഹമ്മദ്, കെ.കെ. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യാവസായി ഏകോപന സമിതി കുടമ്പുഴ യൂനിറ്റിൽ പ്രസിഡന്റ് എം.എം. എൽദോസ് ദേശീയപതാക ഉയർത്തി. ജില്ല കമ്മിറ്റിയംഗം കെ.എ. സിബി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടമ്പുഴ കുറ്റയാംചാൽ ഗവ. എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് എം.ഇ. ജിജിമോൾ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളക്കയൻ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരായ രാജു, ജോഷി പൊട്ടക്കയൽ എന്നിവരെ ആദരിച്ചു. പൈമറ്റം ഫ്രണ്ട്സ് ക്ലബി‍ൻെറ പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.എസ്. നൗഫൽ, പല്ലാരിമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സഫിയ സലിം, റിയാസ് തുരുത്തേൽ എന്നിവർ സംസാരിച്ചു. മൈലൂർ ജുമാമസ്ജിദിൽ ചീഫ് ഇമാം മുഹമ്മദലി ബാഖവി ദേശീയപതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് മെംബർ കെ.കെ. ഹുസൈൻ, ഡോ. എ.എം. മുസ്തഫ, അബ്ദുൽ കെരിം ഹാജി, കെ.എസ്. അലിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി, അടിയോടി പെരിയാർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ വർഡ് മെംബർ എസ്.എം. അലിയാർ പതാക ഉയർത്തി. നെല്ലിമറ്റം: വാളാച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺമാരായ എ.എം. വർഗീസ്, നാരായണൻ പണ്ടാരത്തിൽ, ഷെരീഫ് പാലത്തൊട്ടിയിൽ എന്നിവർ സംയുക്തമായി ദേശീയപതാക ഉയർത്തി. കൺവീനർ റഷീദ് ആലക്കട അധ്യക്ഷത വഹിച്ചു. തങ്കളത്ത് കോൺസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിന പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നെല്ലിക്കഴി നിംസ് ആശുപത്രി ചെയർമാൻ അഡ്വ. അബുമൊയ്തീൻ പതാക ഉയർത്തി. രക്ഷാധികാരി ഇസ്മായിൽ സഖാഫി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോതമംഗലം ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ എ. നൗഫല്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് ശോഭ വിനയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വൃന്ദ മനോജ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി. ഷീല, സലാം കാവാട്ട്, കെ.എച്ച്. സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോതമംഗലം: മുസ്​ലിം ലീഗ് തലക്കോട് ശാഖ കമ്മിറ്റി പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം രാജേഷ് കുഞ്ഞുമോൻ ദേശീയപതാക ഉയർത്തി. മുസ്​ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ്​ പി.എം.എ. കരീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് പഞ്ചായത്ത് ഓഫിസിൽ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ഉപ്പുകണ്ടം എ.ജി.സി.എം യു.പി സ്കൂളിൽ വാർഡ് മെംബർ ഷൈമോൾ ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൽദോ പോൾ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി. ബഷീർ സ്വാഗതവും മഞ്ജു മാണി നന്ദിയും പറഞ്ഞു. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിൽ മാർച്ച്പാസ്റ്റിൽ കോളജ് സെക്രട്ടറി അഡ്വ. സി.ഐ. ബേബി സല്യൂട്ട് സ്വീകരിച്ചു. കോളജ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിള്ളിൽ ദേശീയപതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ സംസാരിച്ചു. EM KMGM 1 Freedam കോതമംഗലം നഗരസഭ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിക്ക് മുന്നോടിയായി ആന്‍റണി ജോൺ എം.എൽ.എയിൽനിന്ന്​ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ഹസനുൽ ബന്ന എൻ.എസ് ദേശീയപതാക ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story