Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 1:03 AM IST Updated On
date_range 14 Aug 2022 1:03 AM ISTസ്വാതന്ത്ര്യ സമരത്തെ മോദി ആർ.എസ്.എസ് വത്കരിക്കാൻ ശ്രമിക്കുന്നു -കൊടിക്കുന്നിൽ സുരേഷ്
text_fieldsbookmark_border
ആലുവ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നരേന്ദ്ര മോദിയും ബി.ജെ.പിയും ആർ.എസ്.എസ് വത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.സി കോളജിലെ ഗാന്ധി മാവിൻ ചുവട്ടിലെത്തി പുഷ്പാർച്ചന നടത്തിയശേഷമാണ് യാത്ര ആരംഭിച്ചത്. ആയിരത്തോളം ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. യു.സി കോളജിൽനിന്ന് ആരംഭിച്ച യാത്ര സൗത്ത് കളമശ്ശേരിയിൽ സമാപിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, നേതാക്കളായ കെ.പി. ധനപാലൻ, എൻ.വേണുഗോപാൽ, അബ്ദുൽ മുത്തലിബ്, വി.പി. സജീന്ദ്രൻ, ഡൊമിനിക് പ്രസന്‍റേഷൻ, എസ്. അശോകൻ, ജയ്സൺ ജോസഫ്, ദീപ്തി മേരി വർഗീസ്, ആർ. ചന്ദ്രശേഖരൻ, എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി, എൻ. ഉണ്ണികൃഷ്ണൻ, പി.ബി. സുനീർ, ബിനീഷ് കുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas10 dcc ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ് പദയാത്ര കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
