Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:52 AM IST Updated On
date_range 14 Aug 2022 12:52 AM ISTശ്രീശങ്കര കോളജ് ആസാദി വീക്ക് പരിപാടി നടത്തി
text_fieldsbookmark_border
കാലടി: . നാഷനൽ സർവിസ് സ്കീമിൻെറ നേതൃത്വത്തിൽ 40 വിദ്യാർഥികൾ ചേർന്ന് 12 മണിക്കൂർകൊണ്ട് ഭാരതത്തിൻെറ സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി ഫ്രീഡം വാൾ തയാറാക്കി. ഒന്നാം സ്വാതന്ത്ര്യസമരം, ജാലിയൻവാലാബാഗ് കൂട്ടക്കൊല, വാഗൺ ദുരന്തം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ മൂവ്മെന്‍റ് തുടങ്ങിയവയും പതിനഞ്ചോളം സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രവുമാണ് ഉൾക്കൊള്ളിച്ചത്. ഇതോടനുബന്ധിച്ചു ലഹരിയിൽനിന്ന് സ്വാതന്ത്ര്യം എന്ന പേരിൽ പോസ്റ്റർ പ്രദർശനം, ബോധവത്കരണ ക്ലാസ് എന്നിവയും പതാക വിതരണവും നടന്നു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ. പ്രീതി നായർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം-- ശ്രീശങ്കര കോളജ് ആസാദി വീക്ക് പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
