Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല മഹല്ല്​...

ജില്ല മഹല്ല്​ കൂട്ടായ്മയുടെ സ്വാതന്ത്ര്യ സംരക്ഷണ റാലി

text_fields
bookmark_border
കൊച്ചി: ജില്ല മഹല്ല്​ കൂട്ടായ്മയുടെ നേതൃത്വത്തിൽ 15ന്​ സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും പെരുമ്പാവൂരിൽ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ മൂന്നിന്​ പെരുമ്പാവൂർ ബോയ്​സ്​ ഹൈസ്കൂൾ പരിസരത്തുനിന്ന്​ റാലി ആരംഭിക്കും. മുനിസിപ്പൽ സ്​റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം തമിഴ്​നാട്​ എം.എൽ.എ ​പ്രഫ. ജവാഹിറുള്ള ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ മുഹമ്മദ്​ വെട്ടത്ത്​, മറ്റ്​ ഭാരവാഹികളായ ടി.എ. മുജീബ്​ റഹ്​മാൻ, സി.കെ. അമീർ, ഷെറീഫ്​ പുത്തൻപുര എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story