Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരാവസ്തു തട്ടിപ്പ്...

പുരാവസ്തു തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍

text_fields
bookmark_border
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്ന്​ ആവശ്യം. പരാതിക്കാരനായ യാക്കൂബ്​ പുരയിലാണ്​​ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്​. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. അതിനാൽ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാന്‍ പരിമിതികള്‍ ഉണ്ട്. യാഥാർഥ പ്രതികളിൽ പലരും പിടിയിലായിട്ടില്ല. സംസ്ഥാനത്തിന് പുറത്തേക്കും നീളുന്നതാണ് തട്ടിപ്പെന്നും പരാതിയിൽ പറയുന്നു. അന്വേഷണം ശരിയായ രീതിയിലല്ലെന്ന്​ ആരോപിച്ച്​ മറ്റൊരു പരാതിക്കാരനായ ഷെമീർ നേരത്തേ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിന്​ ക്രൈംബ്രാഞ്ച്​ നൽകിയ മറുപടിയിൽനിന്ന്​ കേസ്​ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന്​ മനസ്സിലായത്​ കൊണ്ടാണ്​ സി.ബി.ഐക്ക്​ വിടണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ കത്തയച്ചതെന്ന്​ യാക്കൂബ്​ വ്യക്​തമാക്കി. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര്‍ മോന്‍സണില്‍നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്​. ക്രൈംബ്രാഞ്ച് മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്‍സണുമായി വലിയ അടുപ്പമുണ്ടായിരുന്നു. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ തട്ടിപ്പില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് ക്രൈംബ്രാഞ്ച്​ അവകാശപ്പെടുന്നത്​. ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്ന ഹരജ ഹൈകോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ രംഗത്തുവന്നിരിക്കുന്നത്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story