Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് നഗരമധ്യത്തിലിട്ട്​ തല്ലിത്തകർത്ത സംഭവം: സ്വകാര്യ ബസ്​ തൊ​ഴിലാളികൾ റിമാൻഡിൽ

text_fields
bookmark_border
കൊച്ചി: എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നഗരമധ്യത്തിലിട്ട് സ്വകാര്യ ബസ്​ തൊ​ഴിലാളികൾ തല്ലിത്തകർത്തു. സംഭവത്തിൽ പിടിയിലായ ആലുവ പുളിയന്നൂർ കരിമ്പേൽപടിക്കൽ വീട്ടിൽ അസ്‌കർ അബാസ് (29), പുതുവൈപ്പ് മഠത്തിൽ വീട്ടിൽ സുധീപ് ദിലീപ് (22), മട്ടാഞ്ചേരി ചക്കരയിടുക്ക് ഷാഫി എന്നിവരെ റിമാൻഡ്​​ ചെയ്തു. ഇവർക്കെതിരെ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കലൂർ ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. ബസി‍ൻെറ ചില്ലും മറ്റും തകർത്തു. നിരവധി നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയായിരുന്നു പ്രതികൾ ബസ്​ ആക്രമിച്ചത്​. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതികളെ പിടികൂടിയത്​. കോതമംഗലം ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ആക്രമണത്തിന് ഇരയായത്. തൃപ്പൂണിത്തുറ എസ്.എൻ ജങ്​ഷനിലെത്തിയപ്പോൾ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസി‍ൻെറ ഇടതുവശത്തൂടി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ ബസ്​ തട്ടി കെ.എസ്.ആർ.ടി.സി ബസിന് ചെറിയ കേടുപാടിന് ഉണ്ടായി. ഇത് ഡ്രൈവർ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. 20,000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ്​ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story