Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപതാക...

ദേശീയപതാക തലതിരിച്ചുകെട്ടി പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​; ദേശീയഗാനത്തോടും​ അനാദരവ്​

text_fields
bookmark_border
ദേശീയപതാക തലതിരിച്ചുകെട്ടി പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​; ദേശീയഗാനത്തോടും​ അനാദരവ്​
cancel
ചെങ്ങന്നൂർ: സി.പി.എം നേതാവായ ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സ്വന്തംവീട്ടിൽ ദേശീയ പതാക തലതിരിച്ചുകെട്ടി. അംഗൻവാടിയിലെ പതാക ഉയർത്തലിന്​ ശേഷമുള്ള ദേശീയ ഗാനാലാപനത്തിനിടെ അലക്ഷ്യമായി ഫോണിൽ സംസാരിച്ചതും വിവാദമായി. സി.പി.എം മാന്നാർ ഏരിയ അംഗവും മുൻ സെക്രട്ടറിയും ബുധനൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ ജി. രാമകൃഷ്ണന്‍റേതാണ്​ വിവാദ നടപടി. ശനിയാഴ്ച രാവിലെ വീട്ടിൽ പതാക ഉയർത്തിയശേഷം ഭാര്യ സുജയോടൊപ്പം ദേശീയ പതാകക്ക്​ താഴെ നിൽക്കുന്ന ഫോട്ടോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്​ അ​ദ്ദേഹം തന്നെയാണ്​. പെരിങ്ങാട് 14ാം വാർഡിലെ തോപ്പിൽചന്ത മുപ്പതാം നമ്പർ അംഗൻവാടിയിലാണ്​ ദേശീയ ഗാനത്തെ അവഹേളിക്കുന്ന രീതിയിൽ പെരുമാറിയത്​. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ കെ.സി. അശോകൻ മാന്നാർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story