Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രൈസ്തവ സംസ്കാരം...

ക്രൈസ്തവ സംസ്കാരം പൊതുശ്മശാനങ്ങളില്‍: പ്രതിജ്ഞ ഇന്ന്

text_fields
bookmark_border
കൊച്ചി: ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എന്ന ധാരണയില്‍നിന്ന്​ ക്രൈസ്തവ സമൂഹത്തെ പുറത്തുകൊണ്ടുവരാനും കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിനെതിരെ താക്കീത്​ നൽകാനും ലക്ഷ്യമിട്ട്​ തങ്ങളുടെ മൃതദേഹം പള്ളി സെമിത്തേരികളില്‍ സംസ്കരിക്കില്ലെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ നേതൃത്വത്തില്‍ ഞായറാഴ്ച കൂട്ടപ്രതിജ്ഞ നടത്തും. ജീവിതകാലത്ത് ഓരോ വ്യക്തികളും ചെയ്തിട്ടുള്ള നന്മ-തിന്മകളെ ആസ്പദമാക്കിയാണ് സ്വര്‍ഗ-നരകങ്ങള്‍ തീരുമാനിക്കപ്പെടുകയെന്ന് ബൈബിള്‍തന്നെ വ്യക്തമാക്കിയിട്ടും പൗരോഹിത്യത്തിന്‍റെ അപ്രമാദിത്വമില്ലാത്ത സത്യവിരുദ്ധ പ്രചാരണം നടത്തുന്നത്​ തുറന്നുകാണിക്കാൻ കാമ്പയിൻ നടത്തുമെന്നും ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ വ്യക്തമാക്കി. വിദ്യാർഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി മൃതദേഹം വിട്ടുനല്‍കുക, മരണാനന്തരം അവയവദാനം നടത്തുക എന്നീകാര്യങ്ങളിലും വിശ്വാസികള്‍ തീരുമാനമെടുക്കും. ഇതിനായുള്ള ഫോറങ്ങള്‍ സമ്മേളന സ്ഥലത്ത് വിതരണം ചെയ്യും. വൈകീട്ട് നാലിന് ഹൈകോടതി ജങ്​ഷനില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഇന്ദുലേഖ ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story