Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ സംരക്ഷണ ദിനാചരണം

സഹകരണ സംരക്ഷണ ദിനാചരണം

text_fields
bookmark_border
പറവൂർ: സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഏരിയയിലെ സഹകരണ ബാങ്കുകളിൽ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. പറവൂർ സഹകരണ ബാങ്കിൽ സംസ്ഥാന സെക്രട്ടറി കെ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.പി. അജയകുമാർ പങ്കെടുത്തു. വടക്കേക്കര സർവിസ് സഹകരണ ബാങ്കിൽ കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. മന്നം ബാങ്കിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.പി. അജിത്കുമാർ, മഹിള സഹകരണ ബാങ്കിൽ കെ. ശാന്ത, താലൂക്ക് സർക്കാർ ജീവനക്കാരുടെ ബാങ്കിൽ പി.പി. ആഷ, പുത്തൻവേലിക്കര സഹകരണ ബാങ്കിൽ എം.എം. കരുണാകരൻ, പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ പ്രസിഡന്‍റ്​ എ.ബി. മനോജ്, കൈതാരം സർവിസ് സഹകരണ സംഘത്തിൽ പ്രസിഡന്‍റ്​ കെ.കെ. സതീശൻ, ഗാന്ധി സ്മാരക സഹകരണ ബാങ്കിൽ സി.എ. രാജീവ് എന്നിവരും ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story