Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ ബസ് തൊഴിലാളി...

സ്വകാര്യ ബസ് തൊഴിലാളി സമരം അനവസരത്തിലെന്ന് ബസുടമകൾ.

text_fields
bookmark_border
അങ്കമാലി: കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ സ്വകാര്യ ബസ് മേഖല ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കൂലി വർധനയുടെ പേരിൽ തൊഴിലാളി യൂനിയനുകൾ വ്യാഴാഴ്ച മുതൽ സംഘടിപ്പിക്കുന്ന ബസ് സമരം അനവസരത്തിലാണെന്ന് അങ്കമാലി-കാലടി- അത്താണി മേഖല ബസുടമ സംഘം ഭാരവാഹികൾ. 2018ൽ ഡീസൽ ലിറ്ററിന് ശരാശരി 62 രൂപ ആയിരുന്നു. എന്നാലിപ്പോൾ 95 രൂപയായിരിക്കുകയാണ്. അതിനാൽ ബസ് ചാർജ് വർധന കൊണ്ട് ഉടമകൾക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. ബസ് തൊഴിലാളികൾ വസ്തുത മനസ്സിലാക്കിയാണ് ആവശ്യങ്ങൾ ഉന്നയിക്കേണ്ടതെന്നും ബസുടമകൾ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ കൂലിവർധന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികളായ എ.പി ജിബി, ബി.ഒ ഡേവീസ് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story