Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിതകർമ സേന അംഗങ്ങളുടെ...

ഹരിതകർമ സേന അംഗങ്ങളുടെ ശമ്പളം വൈകുന്നത് പതിവാകുന്നു

text_fields
bookmark_border
പറവൂർ : നഗരസഭയിലെ . പ്രതിഷേധം ഉയർന്നതോടെ വെള്ളിയാഴ്ച പണമായി അംഗങ്ങൾക്ക് നേരിട്ട് വിതരണം ചെയ്തു. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന്​ വരെയാണ് ഇവർ ജോലി ചെയ്യുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന്​ മാലിന്യം ശേഖരിക്കുന്നതിലൂടെ നഗരസഭയുടെ അക്കൗണ്ടിൽ മാസംതോറും മൂന്ന് ലക്ഷം രൂപയിലേറെ ലഭിക്കുന്നുണ്ട്. ഈ തുക ഇവർക്ക് ശമ്പളം നൽകാനും മാലിന്യശേഖരണത്തിന് മറ്റ്​ സൗകര്യങ്ങളൊരുക്കാനും മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നേരത്തേ 6000 രൂപയായിരുന്നു ഒരാളുടെ ശമ്പളം. കഴിഞ്ഞ മാസം 7000 രൂപയാക്കി. ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം നൽകിയിരുന്നത്. പാൻ കാർഡ് ശരിയായിട്ടില്ലെന്നതാണ് ശമ്പളം വൈകാൻ കാരണമായി പറയുന്നത്. പാൻ കാർഡിന് അപേക്ഷ നൽകിയിട്ട് ഒരു മാസത്തിലേറെയായി. ജനുവരിയിലാണ് നഗരസഭയിൽ 36 വനിത അംഗങ്ങളുള്ള സേന രൂപവത്കരിച്ചത്. ആദ്യമൊക്കെ എല്ലാ മാസവും നാലാം തീയതി ശമ്പളം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 10ാം തീയതിയും ഈ മാസം വെള്ളിയാഴ്ചയുമാണ് ലഭിച്ചത്. അക്കൗണ്ടിൽ ഫണ്ട് ഉണ്ടായിട്ടും പകൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്ന അംഗങ്ങൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്തത് അംഗീകരിക്കാനാവില്ലെന്നും അടുത്ത മാസം മുതൽ കൃത്യസമയത്ത് തന്നെ നൽകാൻ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story