Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 2:06 AM IST Updated On
date_range 13 Aug 2022 2:06 AM ISTഒടുവിൽ ആലുവ-മൂന്നാർ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
text_fieldsbookmark_border
ആലുവ: തകർന്ന ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വിവിധ സമരങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് പണികൾ തുടങ്ങിയത്. ഇതിനിടയിൽ തട്ടിക്കൂട്ട് പണി നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. കുഴികൾ വേണ്ടരീതിയിൽ മെറ്റലുകൾ വിരിക്കാതെ തട്ടിക്കൂട്ട് പണി നടത്താനുള്ള ശ്രമമാണുണ്ടായത്. രാവിലെ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് നാട്ടുകാർ പണി തടഞ്ഞത്. കുട്ടമശ്ശേരി സ്കൂളിന് സമീപവും ആനിക്കാട്, ന്യൂ ഇറ ക്ലിനിക്കിന് സമീപവുമുള്ള വലിയ കുഴികൾ അടക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികൾ ഇല്ലാതെയാണ് പ്രവൃത്തി ആരംഭിച്ചിരുന്നത്. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തുകയും തുടർന്ന് വേണ്ടത്ര മെറ്റലുകൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ എത്തിച്ചശേഷം ആരംഭിക്കുകയും ചെയ്തു. ക്യാപ്ഷൻ ea yas17 road work ഏറെ നാളായി തകർന്നുകിടക്കുന്ന ആലുവ പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
