Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:00 AM IST Updated On
date_range 13 Aug 2022 1:00 AM ISTനുവാൽസിൽ സ്വാതന്ത്ര്യ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
കൊച്ചി: സ്വാതന്ത്ര്യത്തിൻെറ 75ാം വർഷത്തോടനുബന്ധിച്ച ജൂബിലി ആഘോഷ പരിപാടികൾ കൊച്ചിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ആരംഭിച്ചു. ഉദ്ഘാടനം ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ നിർവഹിച്ചു. ഭരണഘടനാധിഷ്ഠിത ഭരണസംവിധാനം ഫലപ്രദമാകണമെങ്കിൽ നിയമവും നീതിയും സമാന്തര രേഖകളായി സഞ്ചരിക്കാതെ നീതിയിലധിഷ്ഠിതമായ നിയമ നിർവഹണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രഫ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. മിനി എസ്. , ഡോ. അമ്പിളി പി, നന്ദിത നാരായൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story