Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:51 AM IST Updated On
date_range 13 Aug 2022 12:51 AM ISTകോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsbookmark_border
കാലടി: കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ട ഉപരോധ സമരം നടത്തി. കാലടി പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബിനോയ് കൂരൻ, ആർ. രഹൻരാജ്, വിൻസൻ തോമസ് എന്നിവരെ അകാരണമായി പൊലീസ് പുലർച്ച വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതിനായിരുന്നു ഉപരോധം നടത്തിയത്. ഞായറാഴ്ച ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നയിച്ച നവസങ്കൽപ് പദയാത്ര കൂവപ്പടി തോട്ടുവയിൽനിന്ന് മലയാറ്റൂർ നീലീശ്വരം ജങ്ഷനിലേക്ക് നടന്നിരുന്നു. തോട്ടുവ കവല ഭാഗത്ത് പദയാത്ര എത്തിയപ്പോൾ പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ വാഹനം അമിതവേഗത്തിൽ കടന്നുപോയിരുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിനിടെ ഈ വാഹനം പദയാത്രയിൽ പങ്കെടുത്ത രണ്ട് മൂന്ന് പേരുടെ ദേഹത്ത് മുട്ടിയെന്ന് ആരോപിച്ച് പ്രവർത്തകർ വാഹനത്തിൽ ഇടിക്കുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്നാണ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും, അസഭ്യം പറഞ്ഞുവെന്നും വകുപ്പിട്ട് കേസ് ചാർജ് ചെയ്തത്. ഇതിൻെറ ഭാഗമായി മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. സംഭവം അറിഞ്ഞെത്തിയ ബെന്നി ബഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി. പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.പി. ആന്‍റണി, സെബി കിടങ്ങേൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാലടി പൊലീസ് സ്റ്റേഷന് മുന്നിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടി. രാവിലെ 11.30ഓടെ മൂന്ന് പേരെയും പെരൂമ്പാവൂർ ഒന്നാം ക്ലാസ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയതോടെയാണ് വനിതകൾ അടക്കമുള്ള പ്രവർത്തകർ പിരിഞ്ഞ് പോയത്. കോടതി മൂന്ന് പേർക്കും ജാമ്യം നൽകി. വൈകുന്നേരം പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ചിത്രം: കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി പൊലീസ് സ്റ്റേഷനിൽ നടത്തിയ ഉപരോധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
