Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാറിൽനിന്നിറങ്ങിയയാൾ...

ബാറിൽനിന്നിറങ്ങിയയാൾ കടക്ക്​ സമീപം നിർത്തിയ കാറെടുത്ത്​ പാഞ്ഞു

text_fields
bookmark_border
ബാറിൽനിന്നിറങ്ങിയയാൾ കടക്ക്​ സമീപം നിർത്തിയ കാറെടുത്ത്​ പാഞ്ഞു
cancel
ചോറ്റാനിക്കര: ബാറില്‍നിന്ന്​ മദ്യലഹരിയില്‍ ഇറങ്ങി വന്നയാള്‍ സമീപത്തു കണ്ട കാറിൽ കയറി ഓടിച്ചുകൊണ്ടുപോയി. അതും യാഥാർഥ ഉടമയുടെ ഭാര്യയും കുട്ടിയും വാഹനത്തിലിരിക്കുമ്പോൾ. സിനിമാക്കഥയിലെ നാടകീയതയെ വെല്ലുന്ന രീതിയിലായിരുന്നു ചോറ്റാനിക്കരയില്‍ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ സ്വകാര്യ ബാറില്‍നിന്ന്​ മദ്യപിച്ചിറങ്ങി വന്ന പൂച്ചക്കുടിക്കവല അരിമ്പൂര്‍ വീട്ടില്‍ ആഷ്‌ലി (53) എന്നയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയിരുന്ന് വാഹനമെടുത്തത്. ഈ സമയം വാഹനത്തില്‍ യഥാർഥ കാറുടമയായ ചോറ്റാനിക്കര സ്വദേശിയുടെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ബഹളം വെച്ച വീട്ടമ്മ ഒടുവില്‍ സ്റ്റിയറിങില്‍ കയറി പിടിച്ചതോടെ കെ.എസ്.ഇ.ബി ഓഫിസിന്​ മുന്‍വശത്തുള്ള കടയിലും സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിലും കാര്‍ ഇടിച്ചു നിന്നു. ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര സ്വദേശി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ നിര്‍ത്തിയിട്ട് കടയിലേക്ക് പോയ സമയത്താണ് ഇയാള്‍ ആ വഴി വന്നത്. ആ സമയം താക്കോല്‍ വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നതാണ് വിനയായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്‌ലിയെ കൈയോടെ പിടികൂടി. വാഹനം നിര്‍ത്തിക്കാനുള്ള ശ്രമത്തിനിടയില്‍ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കുണ്ട്. EC-TPRA-1 Chottanikkara Car മദ്യലഹരിയിലെത്തിയയാള്‍ ഓടിച്ച കാര്‍ ചോറ്റാനിക്കര കെ.എസ്.ഇ.ബി. ഓഫിസിന്​ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുനിന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story