Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:40 AM IST Updated On
date_range 13 Aug 2022 12:40 AM IST'ആകാശ' എയർ സർവിസ് തുടങ്ങി
text_fieldsbookmark_border
നെടുമ്പാശ്ശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽനിന്ന് സർവിസ് തുടങ്ങി. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ആകാശ എയറിന്റെ കൊച്ചി സർവിസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 01.10ന് ബംഗളൂരുവിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിൽനിന്നും പറന്നുയർന്നു. ഇതോടെ കൊച്ചിയിനിന്നുള്ള പ്രതിവാര ബംഗളൂരു സർവിസുകളുടെ മൊത്തം എണ്ണം 100 ആയി. ശനിയാഴ്ച മുതൽ ബംഗളൂരു -കൊച്ചി -ബംഗളൂരു മേഖലയിൽ ആകാശ എയർ പ്രതിദിനം രണ്ട് സർവിസുകൾ നടത്തും. രാവിലെ 8.30ന് ബംഗളൂരുവിൽ നിന്നുമെത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10ന് മടങ്ങും. കൊച്ചി കൂടാതെ ബാംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുമാത്രമാണ് ആകാശ സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവിസുകളിൽ 28 ഉം കൊച്ചിയിൽ നിന്നാണ്. സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഓപറേഷൻസ് ഹെഡ് ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story