Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
ബിരുദ / ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം: അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു കോട്ടയം: ബിരുദ/ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഒന്നാം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ ആഗസ്റ്റ് 19ന് വൈകീട്ട് നാലിനുമുമ്പ് പ്രവേശനം നേടണം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്‍റ് ലഭിച്ചവരും സ്ഥിരപ്രവേശം ആഗ്രഹിക്കുന്നവരും കോളജുകളിൽ നേരിട്ട് ഹാജരായും താൽക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായും പ്രവേശനം നേടാം. സീറ്റ് ഒഴിവ് ഇന്‍റർ സ്‌കൂൾ സെന്‍ററായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസിൽ (ഐ.എം.പി.എസ്.എസ്) അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് എം.എ (2022-2027) എസ്.സി സംവരണ വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. എസ്.സി വിഭാഗം വിദ്യാർഥിയുടെ അഭാവത്തിൽ എസ്.ടി വിഭാഗം വിദ്യാർഥികളെ പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷന് വകുപ്പ് ഓഫിസിൽ ഹാജരാകണം. ഫോൺ: 0481-2731445. പ്രാക്ടിക്കൽ പരീക്ഷ 2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ പരീക്ഷയുടെ മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 20 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടത്തും. പരീക്ഷ ടൈംടേബിൾ ആഗസ്റ്റ് 19ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014-16 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്), സൈബർ ഫോറൻസിക് (2014-18 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷയോടൊപ്പം കൂടുതൽ പേപ്പർ ഉൾപ്പെടുത്തി ടൈം ടേബിൾ പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ. പരീക്ഷഫീസ് ആഗസ്റ്റ് 26ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (2021 അഡ്മിഷൻ - റെഗുലർ / 2020, 2019 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 16 വരെയും പിഴയോടെ 17നും സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമെന്‍റ് സയൻസ് ആന്‍ഡ് മാനേജ്‌മെന്‍റ് (സി.എസ്.എസ് - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ കാലടി ശ്രീ ശങ്കര കോളജിൽ 17ന് നടത്തും. 2022 ജൂലൈ / ആഗസ്റ്റ് മാസങ്ങളിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ അതത് കോളജുകളിൽ നടത്തും. ആറാം സെമസ്റ്റർ ബി.എസ്സി സൈക്കോളജി (2013-16 അഡ്മിഷൻ) ജൂൺ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ 16ന് നടത്തും. ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (സി.എസ്.എസ് - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 17 മുതൽ 23 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story