Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടലില്‍ കാണാതായ ഒരു...

കടലില്‍ കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കടലില്‍ കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
cancel
ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനു സമീപം ആയിരംതൈയ്യിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി 12ാം വാർഡിൽ തൈക്കൽ കൊച്ചുകരിയിൽ കണ്ണന്‍റെയും അനിമോളുടെയും മകൻ വൈശാഖിന്‍റെ (16) മൃതദേഹമാണ് തീരത്തടിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെ അപകടസ്ഥലത്തുനിന്ന് അൽപം അകലെ മൃതദേഹം പൊങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്​ നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരിയെ (16) കണ്ടെത്താനായിട്ടില്ല. വൈശാഖിന്‍റെ മൃതദേഹം താലൂക്ക്​ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരയിൽപെട്ടത്. ഇവരിൽ മുങ്ങിത്താഴ്ന്ന ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വൈശാഖിന്റെ സഹോദരി അശ്വിനി ചിത്രം: വൈശാഖ് (16)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story