Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമ്പിയില്‍...

ഗ്രാമ്പിയില്‍ ഒഴുക്കില്‍പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ബാലന്‍റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ (12) കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പിതാവ് മാധവനും മാതാവ് ഷൈലക്കുമൊപ്പം കുടംപുളി പറിക്കുന്നതിന്​ അജിത്​ വനത്തിലേക്ക് പോകവേ പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പെട്ടിടത്തുനിന്ന്​ അൽപം അകലെനിന്നാണ്​ മൃതദേഹം കണ്ടെടുത്തത്. മരത്തിന്‍റെ അടിയില്‍ തങ്ങിനിന്ന അവസ്ഥയിലായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ തിരച്ചിലടക്കം ദുഷ്​കരമായിരുന്നു. മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റെസ്‌ക്യൂ സംഘം വെള്ളിയാഴ്ച രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു. എൻ.ഡി.ആർ.എഫ്​, പൊലീസ്​, അഗ്​നിരക്ഷാസേന, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞ്​ കഴിഞ്ഞ ദിവസങ്ങളിൽ​ തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി. മഴ ശമിച്ചതോടെ വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വനംവകുപ്പും അഗ്​നിരക്ഷാസേനയും ചേർന്ന്​ നടത്തിയ ​തിരച്ചിലിലാണ്​ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story