Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 3:00 AM IST Updated On
date_range 12 Aug 2022 3:00 AM ISTധീവരസഭ സംസ്ഥാന സമ്മേളനം
text_fieldsbookmark_border
കൊച്ചി: അഖില കേരള ധീവരസഭയുടെ 18ാം സംസ്ഥാന സമ്മേളനം 14ന് ഗോശ്രീ റോഡിനു സമീപത്തെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. ഒമ്പത് തീരദേശ ജില്ലകളില്‍നിന്നായി 715 പ്രതിനിധികള്‍ പങ്കെടുക്കും. 75 ആവശ്യങ്ങള്‍ അടങ്ങിയ അവകാശരേഖ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്‍റ് എ. ദാമോദരന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.കെ. സോമനാഥന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ടൂള്‍സ് ആന്‍ഡ് എക്യുപ്‌മെന്‍റ് മേള കൊച്ചി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള അംഗങ്ങള്‍ക്കായി ടൂള്‍സ് ആന്‍ഡ് എക്യുപ്‌മെന്‍റ് മേളയും സെമിനാറും സംഘടിപ്പിക്കുന്നു. ആധുനിക വാഹന റിപ്പയറിങ്ങിനാവശ്യമായ നൂതന സാങ്കേതിക വിദ്യകളേയും സാമ്പത്തികസഹായം ലഭിക്കുന്നതിന് ആവശ്യമായ പദ്ധതികളെയുംകുറിച്ചുള്ള ക്ലാസുകളും സെമിനാറും 14, 15 തീയതികളില്‍ എളംകുളത്തെ സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ഒമ്പതരക്ക് വ്യവസായമന്ത്രി പി. രാജീവ് എക്‌സ്‌പോ (എക്യുപ്‌മെന്‍റ് മേള) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സെമിനാറുകളുടെ ഉദ്ഘാടനം കൊച്ചി മേയര്‍ എം. അനില്‍കുമാറും നിര്‍വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ മുഖ്യാതിഥിയാകും. 15ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഉമ തോമസ് എം.എല്‍.എയും നിര്‍വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് നസീര്‍ കള്ളിക്കാടും ജനറല്‍ സെക്രട്ടറി കെ.ജി. ഗോപകുമാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story