Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 9:15 PM GMT Updated On
date_range 11 Aug 2022 9:15 PM GMTസ്വാതന്ത്ര്യ ദിനാഘോഷം; ദാറുസ്സലാം സ്കൂളിൽ ചരിത്ര പ്രദർശനം
text_fieldsbookmark_border
ആലുവ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചാലക്കൽ ദാറുസ്സലാം സ്കൂളിൽ ചരിത്ര പ്രദർശനം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്കൂളിന്റെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മൂന്നുദിവസത്തെ പ്രദർശനം ഒരുക്കുന്നത്. 15, 16, 17 തീയതികളിൽ സ്കൂൾ കാമ്പസിലാണ് പ്രദർശനം. ചിത്രങ്ങൾക്കും പോസ്റ്ററുകൾക്കും പുറമെ വർക്കിങ് മോഡലുകൾ, സ്റ്റിൽ മോഡൽ, എക്സ്പിരിമെന്റൽ കോർണർ തുടങ്ങിയ രീതികളിലാണ് പ്രദർശനം ഒരുക്കുന്നത്. ഇതോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ, ചർച്ച സദസ്സ് എന്നിവയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി, ജനറൽ കൺവീനർ എം.എം. ജമാൽ, പി.ടി.എ പ്രസിഡന്റ് കരീം കല്ലുങ്കൽ, പ്രധാനാധ്യാപകൻ കെ.എ. ഫാഹിം, പ്രോഗ്രാം കൺവീനർ കെ.എ. ഫാരിസ് എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story