Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർബൺ പേപ്പർ കമ്പനി...

കാർബൺ പേപ്പർ കമ്പനി ഉപരോധിച്ച വീട്ടമ്മമാർക്ക് ശ്വാസതടസ്സം

text_fields
bookmark_border
ആലുവ: എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി ഉപരോധിച്ച വനിതകൾ ശ്വാസംമുട്ടി ഛർദിച്ച് തലകറങ്ങി വീണതായി ആക്ഷേപം.ഏറെ നാൾ പ്രവർത്തിക്കാതിരുന്ന കമ്പനി തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ അസഹ്യ ദൂർഗന്ധമുണ്ടായതായി ആരോപിച്ച് സമീപ വാസികളായ മുപ്പതോളം വരുന്ന വനിതകൾ കമ്പനിക്കകത്ത് കയറി പ്രതിഷേധിക്കുകയായിരുന്നു. കമ്പനി നിർത്താൻ തയാറാകാതിരുന്ന ഉടമ, ദുർഗന്ധമൊക്കെ ഉണ്ടാവുമെന്നും പറഞ്ഞ് വീട്ടമ്മമാരോട്​ പുറത്ത് പോകാൻ ആക്രോശിച്ചു. തുടർന്ന് ഏറെ നേരം കമ്പനി ഉപരോധിച്ച സ്ത്രീകളിൽ പലർക്കും ദേഹാസ്വാസ്​ഥ്യവും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. ചിലർ തലകറങ്ങി ഛർദിക്കാൻ തുടങ്ങി.അതോടെ ആംബുലൻസ് വിളിച്ച് വരുത്തി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story