Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംബേദ്കര്‍ ഗ്രാമ വികസന...

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി: മുളവുകാട് വലിയപറമ്പ് കോളനിയില്‍ പ്രാരംഭ നടപടികളായി

text_fields
bookmark_border
കൊച്ചി: മുളവുകാട് വലിയപറമ്പ് കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായുള്ള വികസനത്തിന് പ്രാരംഭ നടപടികളായി. റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍, കുടിവെള്ള-ജലസേചന സംവിധാനങ്ങള്‍ തുടങ്ങി അടിസ്ഥാന വികസന മേഖലയിലെ വികസനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ, കോളനിയിലെ പൊതുസ്ഥലങ്ങളിലും വീടുകളിലും വൈദ്യുതീകരണം നടത്താനും സോളാര്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും പൊതുസ്ഥലങ്ങളിലും വീടുകളിലും ഖരദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പത്തുമാസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും മുമ്പ് നിര്‍മിച്ച റോഡുകള്‍ പദ്ധതി പ്രകാരം പുനരുദ്ധാരണത്തിന്​ ഏറ്റെടുക്കും. സ്ഥലം വിട്ടുകിട്ടേണ്ട ജോലികള്‍ അനുബന്ധ രേഖകള്‍ ലഭ്യമായ ശേഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എഫ്.ഐ.ടിക്കായിരിക്കും പദ്ധതിയുടെ നിർവഹണച്ചുമതല. യഥാസമയം പദ്ധതി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ നിർവഹണ ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണവും പൊതു ആസ്തികളുടെ പരിപാലനവും നടത്തുന്നതിനൊപ്പം പൊതുവായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കും. അംബേദ്കര്‍ കോളനി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എൽ.എയുടെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രദേശവാസികളുമായി ചര്‍ച്ച ചെയ്തിരുന്നു. കോളനിയില്‍ നടപ്പാക്കാനാകുന്ന പദ്ധതികള്‍ മോണിറ്ററിങ്​ കമ്മിറ്റി ആസൂത്രണ ചെയ്യും. ആവശ്യമെങ്കില്‍ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചും കമ്മിറ്റി തീരുമാനമെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story