Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:50 AM IST Updated On
date_range 12 Aug 2022 1:50 AM ISTകുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
കൊച്ചി: ജില്ലക്ക് പുറത്തുനിന്ന് വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്കായി കാക്കനാട് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് . 50 പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ 25 മുറികളുള്ള ഹോസ്റ്റലാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിത വികസന പദ്ധതിയുടെ കീഴില്‍ ഒരുക്കിയിരിക്കുന്നത്. കാക്കനാട് -ഇന്‍ഫോ പാര്‍ക്ക് റോഡില്‍ കുഴിക്കാട്ടൂമൂല ഭാഗത്താണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ :0484-2426636.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story