Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:44 AM IST Updated On
date_range 12 Aug 2022 1:44 AM ISTജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
കൂത്താട്ടുകുളം: നഗരസഭ കൗൺസിലിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടയിൽ യു.ഡി.എഫ് കൗൺസിലർ പി.സി. ഭാസ്കരനെ എൽ.ഡി.എഫ് കൗൺസിലർ സണ്ണി കുര്യാക്കോസ് ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്ന് ആരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ധർണ നടത്തി. സമരം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ , സി.എ. തങ്കച്ചൻ , ബേബി കീരാംതടം, ബോബൻ വർഗീസ്, പി.സി. ഭാസ്ക്കരൻ ,സിബി കൊട്ടാരം, ജിജോ. ടി. ബേബി, റോയി ഇരട്ടയാനിക്കൽ, മരിയ ഗൊരേത്തി, സാറാ ടി.എസ്., ലിസി ജോസ് എന്നിവർ പങ്കെടുത്തു.എന്നാൽ അതിക്ഷേപം ഉണ്ടായിട്ടില്ലെന്നും ചർച്ചക്കിടെ ചില തർക്കങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ആരോപിതനായ കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
