Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾ ധർണ നടത്തി

വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
വ്യാപാരികൾ ധർണ നടത്തി
cancel
കോതമംഗലം. വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിന്​ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജി.എസ്.ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ നയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.സി.പി.എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ.ജോയ് സമരം ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് എം.യു.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം പരീത് , പി.എച്ച്. ഷിയാസ് , ഏരിയ വൈസ് പ്രസിഡന്റ് ജോഷി അറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ. നൗഷാദ് സ്വാഗതവും ട്രഷറർ കെ.എ. കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story