Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:15 AM IST Updated On
date_range 12 Aug 2022 1:15 AM ISTസംസ്കൃത സർവകലാശാല മുൻ വി.സിക്ക് എതിരെ വിജിലൻസിൽ പരാതി
text_fieldsbookmark_border
കാലടി; ശ്രീശങ്കരചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർക്ക് എതിരെ വിജിലൻസിൽ പരാതി നൽകി എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി. സർവകലാശാലയിൽ നടന്ന നിർമാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗവും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനെതിരെയാണ് പരാതി നൽകിയത്. ഇദ്ദേഹം വി.സിയായ കാലഘട്ടത്തിൽ നിരവധി കെട്ടിടങ്ങൾ നിർമിക്കുകയും, മൂന്ന് ലിഫ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിൽ വലിയ കൃത്രിമം നടന്നതായി പരാതിയിൽ പറയുന്നു. എറണാകുളം വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യുറോ എസ്.പി ഡോ. ജെ. ഹിമേന്ദ്രനാഥിനാണ് ജില്ല സെക്രട്ടറി എ.എ. സഹദും, പ്രസിഡന്‍റ് ഗോവിന്ദ് ശശിയും പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story