Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡാമുകളിൽ ജലനിരപ്പ്​...

ഡാമുകളിൽ ജലനിരപ്പ്​ താഴേക്ക്​; കൂടുതൽ ഷട്ടറുകൾ അടച്ചു

text_fields
bookmark_border
തൊടുപുഴ: ആശങ്കക്ക്​ വിരാമമിട്ട്​ ജില്ലയിലെ പ്രധാന അണക്കെട്ടുകളായ ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ്​ താഴുന്നു. മഴയുടെ ശക്തി കാര്യമായി കുറഞ്ഞതോടെ അണക്കെട്ടുകളിലേക്ക്​ നീരൊഴുക്ക്​ ദുർബലമായതാണ്​ ജലനിരപ്പ്​ താഴാൻ കാരണം. ഇതോടെ ഇടുക്കിയുടെ അഞ്ച്​ ഷട്ടറുകളിൽ രണ്ടെണ്ണവും മുല്ലപ്പെരിയാറിൽ നാല്​ ഷട്ടറുകൾ കൂടിയും അടച്ചു. ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഒന്ന്​, അഞ്ച്​ നമ്പർ ഷട്ടറുകളാണ്​ വ്യാഴാഴ്ച അടച്ചത്​. 45 സെ.മീ വീതം ഉയർത്തിവെച്ചിരിക്കുന്ന രണ്ട്​, മൂന്ന്​, നാല്​ ഷട്ടറുകൾവഴി സെക്കൻഡിൽ 100 ഘനയടി (​ഒരു ലക്ഷം ലിറ്റർ) വെള്ളമാണ്​ ഇപ്പോൾ പുറത്തേക്ക്​ ഒഴുക്കുന്നത്​. മൂന്ന്​ ഷട്ടറുകൾ 140 സെ.മീ വീതവും മറ്റ്​ രണ്ടെണ്ണം 40 സെ.മീ വീതവും ഉയർത്തി സെക്കൻഡിൽ 340.42 ഘനയടി വെള്ളമാണ്​ വ്യാഴാഴ്ച രാവിലെവരെ ഒഴുക്കിയിരുന്നത്​. പിന്നീട്​ രണ്ട്​ ഷട്ടർ അടക്കുകയും മറ്റുള്ളവയുടെ ഉയരം ഘട്ടം ഘട്ടമായി 45 സെ.മീറ്ററായി കുറക്കുകയുമായിരുന്നു. 2386.90 അടിയാണ്​ നിലവിൽ ഡാമിലെ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 81.56 ശതമാനമാണ്​. മുല്ലപ്പെരിയാറിന്‍റെ മൂന്ന്​ ഷട്ടറുകൾ ബുധനാഴ്ച അടച്ചിരുന്നു. വ്യാഴാഴ്ച നാല്​ ഷട്ടറുകൾകൂടി അടച്ചു. ഇതുവഴി സെക്കൻഡിൽ 2879 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. സെക്കൻഡിൽ ശരാശരി 5459 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്​. 2194 ഘനയടിയാണ്​ തമിഴ്​നാട്​ കൊണ്ടുപോകുന്നത്​. 138.50 അടിയാണ്​ ഡാമിൽ നിലവിലെ ജലനിരപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story