Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഫര്‍സോണ്‍:...

ബഫര്‍സോണ്‍: കെ.സി.ബി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
കൊച്ചി: ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പിനെ ചുമതലയേൽപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവാത്തതാണെന്ന് കെ.സി.ബി.സി. ഇത് ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇനി മൂന്ന് ആഴ്ച മാത്രം ശേഷിക്കെ ഒരു തയാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് ഉത്തരവില്‍ പറയുമ്പോഴും ജനവാസമേഖല എന്നത് കൃത്യമായി നിര്‍വചിച്ചിട്ടില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് കെ.സി.ബി.സിയുടെ ജസ്റ്റിസ് പീസ് ആൻഡ്​ ഡെവലപ്‌മെന്‍റ്​ കമീഷനും കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനം മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. ബഫര്‍ സോണ്‍ സ്ഥിതിവിവര ശേഖരണം സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ ഉടൻ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story