Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:14 AM IST Updated On
date_range 12 Aug 2022 12:14 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
വൈവ വോസി കോട്ടയം: ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2021 അഡ്മിഷൻ - റഗുലർ /2019, 2020 അഡ്മിഷൻ - സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) ജൂലൈ 2022 പരീക്ഷയുടെ ഫീൽഡ് വർക്ക് വൈവ വോസി പരീക്ഷ ആഗസ്റ്റ് 16 മുതൽ അതത് കോളജുകളിൽ നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.എഡ് (2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി - രണ്ട് വർഷ കോഴ്‌സ്) ജൂലൈ 2022 പരീക്ഷയുടെ വൈവ വോസി പരീക്ഷ ആഗസ്റ്റ് 23 മുതൽ 31 വരെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, തീസീസിന്‍റെ രണ്ട് കോപ്പി എന്നിവ സഹിതം പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷൻ (പുതിയ സ്‌കീം -2020 അഡ്മിഷൻ -റഗുലർ / 2019, 2018 അഡ്മിഷൻ - റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 പരീക്ഷയുടെ മാറ്റിവെച്ച പ്രായോഗിക പരീക്ഷകൾ (എ.ഒ.സി.) അതത് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 16 മുതൽ 19വരെ നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ. സീറ്റ് ഒഴിവ് കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ആന്ത്രോപോളജി കോഴ്‌സിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16ന് 11ന് പുല്ലേരിക്കുന്നിലുള്ള വകുപ്പ് ഓഫിസിൽ എത്തണം. ഫോൺ: 0481-2392383. ആംഗ്യഭാഷ പരിശീലന കോഴ്‌സ് കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരധിവാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ഗവേഷകർ, സോഷ്യൽ വർക്കേഴ്‌സ് എന്നിവർക്ക് പങ്കെടുക്കാം. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ നടക്കുന്ന പരിശീലന കോഴ്‌സിന്റെ ക്ലാസുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ രീതിയിലായിരിക്കും. ഫോൺ: 9207398541 എം.ജി സ്പോർട്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം കോട്ടയം: എം.ജി സർവകലാശാല സ്പോർട്സ് സ്‌കോളർഷിപ് 2020-21, 2021-22ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ ആറിന് മുമ്പായി സ്‌കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട് സയൻസിന്റെ ഓഫിസിൽ എത്തിക്കണം. അപേക്ഷഫോറം സർവകലാശാല വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story