Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:44 AM IST Updated On
date_range 11 Aug 2022 1:44 AM ISTസബാഷ് ചന്ദ്രബോസ് സിനിമക്കെതിരെ ആസൂത്രിത പ്രചാരണമെന്ന് സംവിധായകൻ
text_fieldsbookmark_border
കൊച്ചി: മുൻ മാധ്യമ പ്രവർത്തകനും ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ ആളൊരുക്കത്തിന്‍റെ സംവിധായകനുമായ വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് സിനിമയ്ക്കെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നതായി ആക്ഷേപം. സിനിമയുടെ വിജയത്തിൽ കുടുംബ പ്രേക്ഷകർക്ക് നന്ദി രേഖപ്പെടുത്താൻ വിളിച്ച വാർത്ത സമ്മേളനത്തിൽ സംവിധായകനാണ് ഈ കാര്യം പറഞ്ഞത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ സാമൂഹിക മാധ്യമ പേജിൽ സിനിമ മോശമാണെന്ന രീതിയിൽ പ്രചാരണം നടന്നു. തിയേറ്ററുകൾക്ക് മുന്നിലും സിനിമക്കെതിരെ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംവിധായകൻ വി.സി. അഭിലാഷ്, നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story