Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:40 AM IST Updated On
date_range 11 Aug 2022 1:40 AM ISTകൊച്ചിയിൽ സൈബർ സുരക്ഷക്ക് കൈകോർക്കാൻ വിദഗ്ധരെത്തും
text_fieldsbookmark_border
കൊച്ചി: കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സൈബർ സുരക്ഷ കോൺഫറൻസ് 'കൊക്കൂണി'ന്റെ 15ാമത് എഡിഷൻ സെപ്റ്റംബർ 21 മുതൽ കൊച്ചിയിൽ നടക്കും. കോവിഡിനെ തുടർന്ന് ഓൺലൈൻ പഠനവും ബിസിനസ് രംഗത്തുമെല്ലാം ഉണ്ടായ കുതിച്ചുചാട്ടത്തിനൊപ്പം സൈബർ രംഗത്തെ കുറ്റകൃത്യങ്ങളും വർധിച്ചുവെന്നാണ് കണക്കുകൾ. ദൈനംദിന ജീവിതത്തിൽ മൊബൈൽ ഉപയോഗിക്കുന്നവർക്കുപോലും സൈബർ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലുള്ള ആശയവിനിമയം കോൺഫറൻസിൽ നടക്കുമെന്ന് കൊക്കൂൺ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളുടെ സൈബർ സുരക്ഷക്ക് മുൻതൂക്കം നൽകുന്ന കോൺഫറൻസിന്റെ തീം കണക്ട്- കൊളാബ്രേറ്റ്- കോൺട്രിബ്യൂട്ട് എന്നതാണ്. കോൺഫറൻസിന് മുന്നോടിയായി സെപ്റ്റംബർ 21, 22 തീയതികളിൽ നടക്കുന്ന പ്രീ കോൺഫറൻസിൽ എട്ടോളം വിഷയങ്ങളിൽ രാജ്യാന്തര പരിശീലകർ പരിശീലനം നൽകും. 23ന് നടക്കുന്ന ചടങ്ങിൽ സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. 24ന് നടക്കുന്ന സി.സി.എസ്.ഇ ട്രാക്കിന്റെ ഉദ്ഘാടനം നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർഥി നിർവഹിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ശിൽപശാലയും സംഘടിപ്പിക്കും. കുട്ടികളുടെ സൈബർ സുരക്ഷക്കുവേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോഗിക ഉദ്ഘാടനം 22ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. 24ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story