Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:28 AM IST Updated On
date_range 11 Aug 2022 1:28 AM ISTഎറണാകുളം നഗരത്തിൽ ഒരാളെ കുത്തിക്കൊന്നു
text_fieldsbookmark_border
കൊച്ചി: എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലം നീണ്ടകര സ്വദേശി എഡിസൺ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രതി ടൗൺഹാളിന് സമീപം ലോഡ്ജിൽ താമസിക്കുകയായിരുന്ന മുളവുകാട് സ്വദേശി സുരേഷാണെന്ന് സംശയിക്കുന്നു. പ്രതിക്കായി പൊലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞശേഷമേ മരിച്ചതാരെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതോടെ നോർത്ത് പാലത്തിനരികിലെ ആനന്ദ് ബിഹാർ ഹോട്ടലിന് മുന്നിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവരാണ് ഇരുവരും. അപരിചിതരായ ഇവർ തമ്മിൽ വാക്തർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു. കൊലപാതകത്തിനുശേഷം ലോഡ്ജിലെത്തി പ്രതി തന്‍റെ സാധനങ്ങളുമെടുത്ത് കടന്നുകളഞ്ഞു. സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോൾ ലഭിച്ച ആധാർകാർഡ് ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story