Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:28 AM IST Updated On
date_range 11 Aug 2022 1:28 AM ISTപൂർവ വിദ്യാർഥി സംഘടന പറവൂർ ചാപ്റ്റർ യോഗം ഇന്ന്
text_fieldsbookmark_border
പറവൂർ: ആലുവ യു.സി കോളജ് ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ആഗോള പൂർവ വിദ്യാർഥി സംഗമ പരിപാടി നവംബറിൽ നടക്കും. ശതാബ്ദി മഹാസംഗമത്തിന് മുന്നോടിയായി പ്രാദേശിക പൂർവ വിദ്യാർഥി ചാപ്റ്ററുകളുടെ സംഗമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. പറവൂർ ചാപ്റ്ററിൻെറ യോഗമാണ് ആദ്യം നടക്കുക. വൈകീട്ട് അഞ്ചിന് പറവൂർ ടി.ബി ഹാളിൽ ചേരുന്ന യോഗത്തിൽ പറവൂർ, ചെറായി, വൈപ്പിൻ, ചേന്ദമംഗലം തുടങ്ങിയ മേഖലയിലുള്ള പൂർവ വിദ്യാർഥികൾ പങ്കെടുക്കും. സമ്മേളനത്തിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് മുഖ്യാതിഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story