Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:23 AM IST Updated On
date_range 11 Aug 2022 1:23 AM ISTവാഹനാപകടങ്ങളിൽ പത്തുപേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: വിവിധ വാഹനാപകടങ്ങളിൽ പത്തുപേർക്ക് പരിക്കേറ്റു. ചുണങ്ങംവേലി പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയ പിക്അപ്പും ബൈക്കും തമ്മിൽ കൂട്ടിമുട്ടി ബൈക്ക് യാത്രികനായ എരുമത്തല കോട്ടേക്കാട് വീട്ടിൽ പള്ളിപ്പാടൻെറ മകൻ ശിവൻ (51), ബാങ്ക് കവലയിൽ ബൈക്കിൽ ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികനായ കുഞ്ചാട്ടുകര കുഞ്ഞമ്മുവിൻെറ മകൻ ശരീഫ് (48) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് എടയപ്പുറം ഇക്കുഴിപ്പറമ്പിൽ നസീർ (33), ആലുവ കുളുപ്പശ്ശേരി സഹൽ (18), പുളിഞ്ചോടിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ശ്രീമൂലനഗരം പന്നത്തുകുഴിയിൽ ഷിഹാബ് (40), കളമശ്ശേരിയിൽ ബൈക്കിൽനിന്ന് വീണ് മുപ്പത്തടം പാട്ടുപുരയ്ക്കൽ ബിന്ദു (41) എന്നിവർക്കും പരിക്കേറ്റു. തോട്ടയ്ക്കാട്ടുകരയിൽ കാറിടിച്ച് പുതുവാശ്ശേരി മഠത്തിപറമ്പിൽ പങ്കജം (56), വാഴക്കുളത്ത് സ്കൂട്ടറിൽനിന്ന് വീണ് മാറമ്പള്ളി ആലുങ്കൽ കോയ (72), പാതാളത്ത് ബൈക്കിൽനിന്ന് വീണ് കണ്ണൂർ വിതുമ്പിൽ ജിജിത് (36), എടയപ്പുറത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ചൊവ്വര ഈരാളിൽ അജിൽ വർഗീസ് (22) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story