Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:23 AM IST Updated On
date_range 11 Aug 2022 1:23 AM ISTഓട്ടോ മോഷണം പോയതായി പരാതി
text_fieldsbookmark_border
കടുങ്ങല്ലൂർ: പട്ടാപ്പകൽ ആലുവ ടൗണിൽനിന്ന് . കിഴക്കെ കടുങ്ങല്ലൂർ ഏലൂക്കര ഒളിക്കട്ട് വീട്ടിൽ ഷെഫീഖിൻെറ ഉടമസ്ഥതയിലെ കെ.എൽ 41 ജെ. 9675 നമ്പർ ഓട്ടോയാണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അമ്പാടി ടെക്സ്റ്റയിൽസിന് സമീപത്തുനിന്ന് മോഷണം പോയത്. ഷെഫീഖ് ഓട്ടോയിൽനിന്ന് പുറത്തിറങ്ങി പോയ ഉടൻ സമീപത്തെ മറ്റ് വാഹനങ്ങൾക്കിടയിൽ കാത്തുനിന്ന മോഷ്ടാവ് മുന്നോട്ട് വന്ന് പരിസരമാകെ വീക്ഷിച്ച ശേഷം യാതൊരു കൂസലും കൂടാതെ ഓട്ടോയിൽ കയറി കൃത്യമായി സ്റ്റാർട്ട് ചെയ്ത് പിന്നോട്ടെടുത്തശേഷം മുന്നോട്ട് ഓടിച്ചു പോകുകയായിരുന്നു. നിരീക്ഷണ കാമറയിൽ മോഷണ രംഗം വ്യക്തമാകുന്നുണ്ട്. വരയൻ ലൈനുള്ള ടീഷർട്ടും, വെള്ളമുണ്ടുമാണ് വേഷം. ഷെഫീഖിനെ നിരീക്ഷിച്ച് വന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. EA ANKA 9 AUTO ഷഫീഖിന്റെ മോഷണം പോയ ഓട്ടോ. EA ANKA 10 THIEF മോഷ്ടിക്കുന്നതിന് മുമ്പ് പരിസരം നിരീക്ഷിക്കുന്ന മോഷ്ടാവ്. (സമീപത്തെ സി.സി.ടി.വി ദൃശ്യം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
