Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:17 AM IST Updated On
date_range 11 Aug 2022 1:17 AM ISTഎം.എൽ.എയുടെ പ്രതിഭ പുരസ്കാര വിതരണം നാളെ
text_fieldsbookmark_border
മട്ടാഞ്ചേരി: കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന അക്ഷര ദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പ്രതിഭ പുരസ്കാര വിതരണം വെള്ളിയാഴ്ച നടക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗത്തിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളിൽനിന്ന് അഭിരുചിയുള്ള അമ്പത് പേർക്ക് ഇക്കുറി സിവിൽ സർവിസ് പരിശീലനം നൽകുമെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാർഥികളുടെ മാനസിക ശാരീരികവുമായ പുരോഗതിക്കായി യോഗ പരിശീലനവും ആരംഭിക്കും. ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ മണ്ഡലത്തിൽനിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം കരസ്ഥമാക്കിയ 474 വിദ്യാർഥികളെ ആദരിക്കും. കലക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 42 സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ 9176 വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം പദ്ധതി തുടരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരു ദക്ഷിണ പരിപാടിയും നടക്കുമെന്ന് കെ.എം. റിയാദ്, പി.എസ്. ഗിരീഷ്, സി.കെ. നസീർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story