Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം.ആർ.എല്ലിന്...

കെ.എം.ആർ.എല്ലിന് കൈമാറിയ ഭൂമിയിലെ മാലിന്യം നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്​ഷന് സമീപം കെ.എം.ആർ.എല്ലിന് കൈമാറിയ ഭൂമിയിൽ മാലിന്യം നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. രാത്രി പരിശോധനകൾ ശക്തമാക്കി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. കലക്ടറിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. തൃക്കാക്കര നഗരസഭ പരിധിയിലെ 26, 27 ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന കുന്നപ്പുറം-എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിന് ഇരുവശത്തുമായി വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ മാലിന്യം നഗരസഭ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കിയിട്ടുണ്ട്. രാത്രി പരിശോധനകളിൽ ഇവിടം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരന്തരം മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന്​ സെക്രട്ടറി അറിയിച്ചതായി കലക്ടർ കമീഷനെ അറിയിച്ചു. എന്നാൽ, ഇപ്പോഴും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്ന് തൃക്കാക്കര സത്യസായി സേവാസമിതി കൺവീനർ കമീഷനെ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story