Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:08 AM IST Updated On
date_range 11 Aug 2022 1:08 AM ISTകിഫ്ബി: ഇ.ഡി നീക്കത്തിനെതിരെ എം.എൽ.എമാരുടെ ഹരജി
text_fieldsbookmark_border
കൊച്ചി: കിഫ്ബിയെ തകർക്കാൻ ഇ.ഡി നീക്കമെന്ന് ആരോപിച്ച് അഞ്ച് എം.എൽ.എമാർ ഹൈകോടതിയിൽ. കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹരജി നൽകിയത്. 73,000 കോടിയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്‍റെ പേരുപറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയുള്ള മസാല ബോണ്ട് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാറിന് താക്കീത് നൽകിയിട്ടുള്ളതാണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും പൊതുതാൽപര്യ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story