Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറും...

കാറും ഇരുചക്രവാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചതായി പരാതി

text_fields
bookmark_border
കാറും ഇരുചക്രവാഹനങ്ങളും  മൂന്നംഗ സംഘം കത്തിച്ചതായി പരാതി
cancel
കളമശേരി: വീടിന് മുന്നിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനങ്ങളും രാത്രി മൂന്നംഗ സംഘം കത്തിച്ചതായി പരാതി. പെരിങ്ങഴ എച്ച്.എം.ടി. കോളനി വെളുത്തേടത്ത് മുഹമ്മദ് അനീസി‍ൻെറ വീട്ടിലെ കാറും, ഇരുചക്രവാഹനങ്ങളുമാണ് കത്തിയത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. എച്ച്.എം.ടി. കോളനിയിൽ മെബൈൽ ഷോപ്പ് നടത്തുന്ന അനീസ് രാത്രി ഒരു മണിയോടെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ ബന്ധുക്കളായ അബ്ദുൽ ജലീൽ, ഹാരിസ്,അനസ് എന്നിവർ ഗേറ്റ് തള്ളി തുറന്ന് കാറും, ബുള്ളറ്റും, സ്കൂട്ടറും തീ കൊളുത്തി കടന്ന് കളയുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ഹാരിസിനും, അനസിനുമെതിരെ അനീസ് നൽകിയിരുന്ന പരാതി പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമെന്ന് അനീസ് പറയുന്നു. സംഭവത്തിൽ കേസെടുത്തതായും, പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ് പറഞ്ഞു. EC KALA 1 CAR FI കത്തിനശിച്ച കാറും ബൈക്കും സ്കൂട്ടറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story