Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമാന നേട്ടവുമായി...

അഭിമാന നേട്ടവുമായി വിദ്യാർഥി

text_fields
bookmark_border
കൊച്ചി: അഭിമാന നേട്ടവുമായി തമ്മനം നളന്ദ സ്കൂൾ വിദ്യാർഥി ആർ. ഉദയ്​ശങ്കർ. പി.സി.എ.പി സർട്ടിഫൈഡ്​ അസോസിയേറ്റ്​സിനുള്ള ഒപൺ ഇ.ഡി.ജി പൈത്തൺ ഇൻസ്റ്റിറ്റ്യൂട്ടി‍ൻെറ പിയേഴ്​സൺ വ്യൂ പരീക്ഷയിൽ പ​ങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയായി നാടിന്​ അഭിമാനമായിരിക്കുകയാണ്​ ഈ​ എട്ടാംക്ലാസ്​ വിദ്യാർഥി. ഈ പരീക്ഷയിൽ പ​ങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായവും 13 വയസ്സാണ്​. പൈത്തൺ ഭാഷയിലെ പ്രാവീണ്യം പരിശോധിക്കുന്നതാണ്​​ പിയേഴ്​സൺ വ്യൂ പരീക്ഷ. ഉറവ്​ അഡ്വൻസ്​ഡ്​ ലേണിങ്​ സിസ്റ്റംസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന സ്റ്റാർട്ടപ്പി‍ൻെറ ചീഫ്​ ടെക്​നോളജി ഓഫിസറാണ്​ ഉദയ്​ശങ്കർ. പിതാവ് ഡോ. രവികുമാർ ഇതേ കമ്പനിയുടെ ഡയറക്ടറും ഓർത്തോഡോണ്ടിക്‌സിൽ (ദന്തചികിത്സ) സി.ഡി.ഇയുടെ അന്തർദേശീയ പ്രഭാഷകനുമാണ്. മാതാവ്​ ​ശ്രീകുമാരി എൻജിനീയറാണ്​. കൊച്ചി വൈറ്റിലയിലാണ് ഇവർ താമസിക്കുന്നത്. EC UDHAY SANKAR ആർ. ഉദയ്​ശങ്കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story