Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോട്ടിലേക്ക്​ ലോറി...

തോട്ടിലേക്ക്​ ലോറി വീണ്​ ഡ്രൈവർ മരിച്ചു

text_fields
bookmark_border
വെച്ചൂർ: തോടിന്​ കുറുകെയുള്ള തടിപ്പാലത്തിലൂടെ കയറിയ ടിപ്പർ ലോറി കീഴ്​മേൽ മറിഞ്ഞ്​ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന്​ ഗുരുതരാവസ്ഥയിലായ ലോറി ഡ്രൈവർ മരിച്ചു. കല്ലറ സുധീർഭവനിൽ സുരേഷാണ്​ (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട്​ 3.45ഓടെ വെച്ചൂർ മറ്റത്തായിരുന്നു സംഭവം. ആഴമേറിയ തോട്ടിൽ മുങ്ങിത്താഴ്ന്ന ലോറിയുടെ കാബിനിലകപ്പെട്ട സുരേഷിനെ ചങ്ങനാശ്ശേരിയിൽനിന്ന് മറ്റത്ത് വൈദ്യുതിലൈനിന്‍റെ പണിക്കുവന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തോട്ടിൽ ചാടി സാഹസികമായി പുറത്തെത്തിച്ചത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കൊടുതുരുത്ത് ഭാഗത്തെ മറ്റവുമായി ബന്ധിപ്പിച്ച് തോടിനുകുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടുറപ്പിച്ച പാലത്തിൽനിന്നാണ്​ ലോറി മറിഞ്ഞത്​. പ്രദേശത്ത് 11 കെ.വി ലൈനിന്‍റെ പണിക്ക്​ കൊണ്ടുവന്ന ക്രെയിൻ മറുകര എത്തിക്കുന്നതിനിടെ പാലത്തിന്​ ബലക്ഷയം സംഭവിച്ചിരുന്നു. ഇതറിയാതെ സമീപത്ത് ലൈബ്രറി കെട്ടിടത്തിന്​ നിർമാണ സാമഗ്രികളുമായി പാലം കയറിയപ്പോഴാണ് ടിപ്പർ കീഴ്​മേൽ മറിഞ്ഞത്. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു. ---- പടം: KTD Suresh സുരേഷ് 45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story