Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:56 AM IST Updated On
date_range 11 Aug 2022 12:56 AM ISTകിഫ്ബി ഏറ്റെടുത്ത റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ മന്ത്രി ഇടപെടണം -എം.എൽ.എ
text_fieldsbookmark_border
ആലുവ: നവീകരണ പ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുത്ത ആലുവ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ആലുവ-മൂന്നാർ, ആലുവ-പെരുമ്പാവൂർ, ദേശം- വല്ലംകടവ് റോഡുകളിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ട് കാലങ്ങളായി. ആലുവ-മൂന്നാർ റോഡിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപവും മഹിളാലയം ന്യൂ ഇറാ ക്ലിനിക്കിന് സമീപവും ചൊവ്വര, ആനിക്കാട് കവല, ചാലയ്ക്കൽ, പെരിയാർ പോട്ടറിസ് കവല തുടങ്ങിയിടങ്ങളിലെല്ലാം വലിയ കുഴികളുണ്ട്. ഈ റോഡുകൾ കിഫ്ബിക്ക് കൈമാറിയതിനാൽ അറ്റകുറ്റപ്പണി നടത്താൻ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം തയാറാകുന്നില്ല. അടിയന്തരമായി കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്തയച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
