Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലതാഴ്ത്തൽ;...

വിലതാഴ്ത്തൽ; പണിമുടക്ക്​ സമരവുമായി മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
വിലതാഴ്ത്തൽ; പണിമുടക്ക്​ സമരവുമായി മത്സ്യത്തൊഴിലാളികൾ
cancel
പള്ളുരുത്തി: മത്സ്യത്തിന് ന്യായവില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനത്ത് തൊഴിലാളികൾ പണിമുടക്ക് സമരം നടത്തി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷ‍ൻെറ നേതൃത്വത്തിലാണ് ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെ വീണ്ടും പണിമുടക്കിയത്. മത്സ്യത്തിന്​ കിലോഗ്രാമിന്​ 20 രൂപയിൽ താഴെ പോകരുതെന്നും വലുപ്പ ചെറുപ്പമനുസരിച്ച് ന്യായമായ വില കിട്ടണമെന്നും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തിരുമാനിച്ചെങ്കിലും വീണ്ടും ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന്​ വില കിലോഗ്രാമിന്​ 16 രൂപയിൽ താഴെ ലേലം വിളിച്ചതാണ് പ്രതിഷേധത്തിനിടയായത്. രണ്ടാഴ്ച മുമ്പും തൊഴിലാളികൾ വില കുറവിനെതിരെ സമരം ചെയ്തിരുന്നു. പ്രതിഷേധത്തി‍ൻെറ ഭാഗമായി ഫെഡറേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഹാർബറിൽനിന്നും കമ്പനിപ്പടിയിലേക്ക് പ്രകടനവും നടത്തി. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​ ഷിജി തയ്യിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.എസ്. പൊടിയൻ, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.വി. വിൽസൺ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മത്സ്യത്തിന്​ ന്യായമായ വില കിട്ടിയില്ലെങ്കിൽ ലേലം തടയുമെന്നും മത്സ്യം നിരത്തി വെച്ച് പ്രതിഷേധിക്കുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ആലപ്പുഴ അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള ആയിരക്കണക്കിന്​ മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. അതേസമയം കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് കുറഞ്ഞ വിലയ്​ക്ക് എടുക്കുന്ന മത്സ്യം മാർക്കറ്റിൽ വലിയ വിലയ്​ക്ക്​ വിൽക്കുന്നതായാണ് പരാതി. ചിത്രം: ചെല്ലാനത്ത് മത്സ്യത്തൊഴിലാളികൾ പണിമുടക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story