Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:52 AM IST Updated On
date_range 11 Aug 2022 12:52 AM IST-രാജ്യാന്തര യാത്രക്കാർ കർശന നിരീക്ഷണത്തിൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: രാജ്യംവിടുന്നവരും ഇനിമുതൽ കർശന നിരീക്ഷണത്തിൽ. ക്രിമിനൽ കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉൾപ്പെടുന്ന വളരെയേറെപ്പേർ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തിലാണിത്. എല്ലാ വിമാന കമ്പനികളോടും രാജ്യാന്തര യാത്രക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ യാത്രക്ക് 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പേര്, ടിക്കറ്റെടുത്ത തീയതി, മൊബൈൽ നമ്പർ, ബാഗേജ് വിവരം ഉൾപ്പെടെ അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നികുതിവകുപ്പ് ഇന്‍റലിജൻസിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും ഈ വിവരങ്ങൾ അപ്പപ്പോൾ ലഭിക്കും. ഇതുവഴി ലുക്കൗട്ട് നോട്ടീസിൽപ്പെട്ടവരുടെയും മറ്റും യാത്ര യഥാസമയം തടയാൻ കഴിയും. മാത്രമല്ല കള്ളക്കടത്ത് കേസിലും മറ്റും ഉൾപ്പെട്ടിട്ടുള്ളവർ വീണ്ടും യാത്രചെയ്യുന്നുണ്ടെങ്കിൽ അവരുടെ ലഗേജുകളും മറ്റും സൂഷ്മമായി പരിശോധിക്കുവാനും ഇതുവഴി കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story