Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:43 AM IST Updated On
date_range 11 Aug 2022 12:43 AM IST'അറേക്കാപ്പ് ആദിവാസി പുനരധിവാസം വൈകരുത്'
text_fieldsbookmark_border
കോതമംഗലം: മണ്ണിടിച്ചിലും വന്യമൃഗശല്യവും കാരണം ഊര് ഉപേക്ഷിച്ച അറേക്കാപ്പിലെ ആദിവാസികളെ വൈകാതെ പുനരധിവസിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. ആദിവാസി ഐക്യവേദി ഇടമലയാർ ട്രൈബൽ ഷെൽട്ടറിൽ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 മാസം മുമ്പ് കാടിറങ്ങിയ അമ്പതോളം പേർ ഇപ്പോഴും ട്രൈബൽ ഹോസ്റ്റലിൽ കഴിയുകയാണ്. ഇവരുടെ ജീവിതം ദുസ്സഹമാണ്. ഇവരെ ഉടൻ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഒരുവർഷം മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ആദിവാസി ഐക്യവേദി പ്രസിഡന്‍റ് ചിത്ര നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജയിംസ് കോറമ്പേൽ, ബിനു പുത്തൽപുരക്കൽ, പി.കെ. പ്രകാശ്, ഷിജു മൂപ്പൻ, സീത നായ്ക്കട്ടി, ദിവാകരൻ പെരുമാൾ, തങ്കപ്പൻ പഞ്ചൻ എന്നിവർ സംസാരിച്ചു. EM KMGM 6 Adhivasi ആദിവാസി ഐക്യവേദി ഇടമലയാർ ട്രൈബൽ ഷെൽട്ടറിൽ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ജില്ല യു.ഡി.എഫ് കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
