Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണൽക്കൊള്ള; പരാതി...

മണൽക്കൊള്ള; പരാതി നൽകിയ ജനപ്രതിനിധിയെ കൈയേറ്റം ചെയ്തു

text_fields
bookmark_border
മണൽക്കൊള്ള; പരാതി നൽകിയ  ജനപ്രതിനിധിയെ കൈയേറ്റം ചെയ്തു
cancel
മാരാരിക്കുളം: മണൽക്കൊള്ള നടത്തുന്നതായി പരാതി നൽകിയ ജനപ്രതിനിധിയെ കൈയേറ്റം ചെയ്തു. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. എക്സൽ ഗ്ലാസിലെ മണലൂറ്റ് പരിശോധിക്കാൻ എത്തിയ മൈനിങ് ആൻഡ്​ ജിയോളജി വിഭാഗം അറിയിച്ചതിനെ തുടർന്ന് എത്തിയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി. ഷാജിയെയാണ് മണൽ കടത്ത് സംഘം കൈയേറ്റം ചെയ്തത്. സംഭവത്തിനുശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷാജി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് കുഴിച്ചെടുത്തുള്ള പരിശോധനയാണ് ജിയോളജി വിഭാഗം നടത്തുന്നത്. ഇത് ഫോണിൽ പകർത്താൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. സംഘം കൈയേറ്റത്തിലൂടെ ഫോൺ കൈക്കലാക്കുകയായിരുന്നു. പിന്നീട് മണ്ണഞ്ചേരി പൊലീസ് എത്തി ഫോൺ കണ്ടെടുത്തു നൽകുകയായിരുന്നു. എന്നാൽ, മണലൂറ്റുന്ന സ്ഥലത്ത് പരിശോധന നടത്താൻ ജിയോളജിസ്റ്റ് തയാറായില്ലെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. എക്സൽ ഗ്ലാസിലെ പകുതി ഭൂമിയിൽനിന്നും ഇതിനോടകം മണലൂറ്റിയതായി പരാതിക്കാരൻ നേരിട്ട് ചൂണ്ടിക്കാട്ടി പറഞ്ഞിട്ടും ആ ഭാഗങ്ങളിൽ സന്ദർശിക്കാൻ അന്വേഷണ സംഘം തയാറായില്ല. പരിശോധന നടത്തുന്ന കാര്യം ജിയോളജിസ്റ്റ് നേരത്തേ മണൽ കടത്തുകാരെ അറിയിച്ചതും പ്രതിഷേധത്തിനിടയാക്കി. മണൽ കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പരിശോധന സംഘത്തിന് കൈമാറിയിട്ടും നീതിയുക്തമായ നിലപാടല്ല ഉദ്യോഗസ്ഥർ എടുത്തതെന്നും പരാതിക്കാരൻ പറഞ്ഞു. പടം: ലോറികളിൽ മണൽ എടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story