Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:43 AM IST Updated On
date_range 11 Aug 2022 12:43 AM ISTകച്ചേരിത്താഴത്തെ കുഴിയടച്ചു; പാലം പൂർണമായി തുറന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. കച്ചേരിത്താഴത്ത് പാലത്തിനു സമീപം രൂപംകൊണ്ട വൻ കുഴി ഇരുപത്തിയൊന്നാം മണിക്കൂറില്‍ മെറ്റല്‍കൊണ്ട് അടച്ചതിന് പിന്നാലെ ടാറിങ് പൂർത്തിയാക്കി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നടത്തിയ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥ ഏകോപനത്തിലാണ് പ്രശ്നം പരിഹരിച്ചത്. കനത്ത മഴയത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുരന്തമൊഴിവാക്കാന്‍ രംഗത്തിറങ്ങിയതാണ് വലിയ അപകടത്തിനും തുടർച്ചയായ ഗതാഗതക്കുരുക്കിനും കാരണമാകുമായിരുന്ന കുഴി അതിവേഗം അടക്കാൻ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പുതിയ പാലത്തിലൂടെ ഒരുവശത്ത് ഗതാഗതം നിരോധിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ടാറിങ് പൂര്‍ത്തിയാക്കി. ബുധനാഴ്ച പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ടാറിങ് പൂര്‍ത്തിയായിടത്ത് പൊലീസിനെയും സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു. അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്ത് അതിജാഗ്രത പുലര്‍ത്തിയിരുന്നു. വാഹന ഗതാഗതം തടസ്സപ്പെടുത്തി പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. വന്‍ കുഴി രൂപപ്പെട്ടതോടെ ഒരു വശത്തുകൂടി മാത്രം വാഹനങ്ങള്‍ കടത്തിവിട്ടു. കുഴി വലുതായതോടെ പാലം അടച്ചു. പഴയ പാലത്തിലൂടെ ഒരു വശത്തേക്ക് മാത്രമായി വാഹനങ്ങള്‍ കടത്തിവിട്ടതോടെ നഗരം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രശ്‌ന പരിഹാരത്തിന് സംയുക്തമായി ശ്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് എൻജിനീയര്‍ എന്നിവരെ എം.എല്‍.എ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story